ഉദ്‌ഘാടനത്തിനുമുമ്പേ പാലം തുറന്നവര്‍ കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്നവര്‍: പിണറായി

സുബിന്‍ ജോഷി
ശനി, 9 ജനുവരി 2021 (10:44 IST)
ഉദ്‌ഘാടനത്തിനുമുമ്പേ വൈറ്റില മേല്‍‌പ്പാലം തുറന്നുകൊടുത്തവര്‍ കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്‌തി നേടുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ളവരുടെ ഒരു ചെറിയ ആള്‍ക്കൂട്ടമാണത്. അത്തരം പ്രവര്‍ത്തികളെ പിന്തുണച്ച് സംസാരിച്ചവര്‍ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനമാണുയര്‍ത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
വൈറ്റില മേല്‍പ്പാലത്തിന്‍റെ ഉദ്‌ഘാടനം ഓണ്‍‌ലൈനായി നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലത്തിന്‍റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണവൈദഗ്‌ധ്യത്തില്‍ രാജ്യത്ത് മുന്‍‌നിരയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article