അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ താന്‍ തയാറാണെന്ന് വി എസ് അച്യുതാനന്ദന്‍ മുന്നണി നേതൃത്വത്തെ അറിയിച്ചു. താന്‍ ഏതൊക്ക പരിപാടികളില്‍ പങ്കെടുക്കണമെന്ന് നേതൃത്വം അറിയിച്ചാല്‍ മതിയെന്നും വി എസ് നേതൃത്വത്തെ അറിയിച്ചു. അതേസമയം വിഎസിനെ രണ്ടാംഘട്ടത്തില്‍ പ്രചരണത്തിന് ഇറക്കാനാണ് മുന്നണി നേതൃത്വത്തിന്റെ നീക്കം.
നേരത്തെ അരുവിക്കരയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ നേരത്തെ വി എസ് അച്യുതാനന്ദന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.തെരഞ്ഞടുപ്പ് പ്രചരണത്തിന് താന്‍ ഇറങ്ങണമെങ്കില്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെടണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍.