ഇഎംഎസ് അനുസ്മരണ പരിപാടിയില്‍ നിന്ന് വി എസിന്റെ പ്രസംഗം ഒഴിവാക്കി

Webdunia
വ്യാഴം, 19 മാര്‍ച്ച് 2015 (12:07 IST)
ഇഎംഎസ് അനുസ്മരണ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗം ഒഴിവാക്കി. നിയമസഭയ്ക്ക് മുന്നിലെ ഇഎംഎസ് സ്ക്വയറില്‍ വ്യാഴാഴ്ചയാണ് യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ 16 വര്‍ഷമായി സിപിഎം സംസ്ഥാന സെക്രട്ടറിയും വി.എസും സമ്മേളനത്തില്‍ പ്രസംഗിക്കാറുണ്ടായിരുന്നു. എന്നാല്‍ വി എസിനെ ഇത്തവണ ഒഴിവാക്കുകയായിരുന്നു. യോഗത്തില്‍ സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് പ്രസംഗിച്ചത്. 
 
യോഗത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, എം.എ ബേബിയും മറ്റ് പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. രാവിലെ എട്ടരയ്ക്ക് നടന്ന പരിപാടിയില്‍ നേതാക്കള്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇഎംഎസ് അനുസ്മരണ പ്രസംഗത്തിനായി അധ്യക്ഷന്‍ കടകംപള്ളി സുരേന്ദ്രന്‍ ക്ഷണിക്കുകയും .പിന്നീട് അധ്യക്ഷന്‍ എല്ലാ നേതാക്കള്‍ക്കും നന്ദി പറഞ്ഞ് യോഗം പിരിയുകയായിരുന്നു.
 
ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് ഇറങ്ങി പോയതിന് ശേഷം വി എസ് പങ്കെടുത്ത ആദ്യത്തെ പാര്‍ട്ടി പൊതു പരിപാടിയായിരുന്നു.  ഇ.എം.എസ് അനുസ്മരണ സമ്മേളനത്തില്‍ വി എസിന്റെ പ്രസംഗം ഒഴിവാക്കിയത് വി എസ് ഇപ്പോഴും പാര്‍ട്ടിയ്ക്ക് അനഭിമതനായി തുടരുന്നു എന്ന സൂചനയാണ് നല്‍കുന്നത്.