കൃഷി ഭൂമി ആവശ്യപ്പെട്ട് ദളിതരും മറ്റ് വിഭാഗക്കാരുമായ ഭൂരഹിതര്‍ അരിപ്പയില്‍ നടത്തുന്ന സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദന്‍. സമരക്കാര്‍ സംഘടിപ്പിച്ച ഞാറ്റുവേല ഉല്‍സവം ഉദ്ഘാടനം ചെയ്യാനാണ് വിഎസ് എത്തിയത്.
അരിപ്പയിലെ തൊഴിലാളികളുടെ സമരം വിജയിക്കുക തന്നെ ചെയ്യുമെന്നും അരിപ്പയില്‍ സമരം ചെയ്യുന്നവര്‍ക്ക് രണ്ടരയേക്കര്‍ ഭൂമി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിഎസ് ആവശ്യപ്പെട്ടു.
550 ദിവസമായി ആയിരത്തോളം കുടുംബങ്ങളാണ് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ അരിപ്പയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സമരം നടത്തുന്നത്. ഇതാദ്യമായാണ് ഒരു മുതിര്‍ന്ന സിപിഎം നേതാവ് അരിപ്പ സമരത്തിന് പിന്തുണയുമായെത്തുന്നത്.