പിണറായിയുടെ നിലപാടുകള്‍ കൊടിയേരിക്കും; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎസ്

Webdunia
ഞായര്‍, 17 മെയ് 2015 (12:07 IST)
നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍.പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ കോടിയേരിക്കുമുണ്ടെന്ന് സംശയമുണ്ടെന്ന് വിഎസ് പറഞ്ഞു. ചില അഭിപ്രായപ്രകടനങ്ങള്‍ ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് രൂപീകരണത്തിലെ വിമര്‍ശനങ്ങളെ വി എസ് ന്യായീകരിച്ചു. പാര്‍ട്ടിക്കുള്ളിലെ എതിര്‍ ശബ്ദം വിഭാഗീയതയല്ലെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.വിഭാഗീയതയായി വ്യാഖ്യാനിക്കുന്നത് എതിരാളികളെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ എസ്പിയെ വിമര്‍ശിക്കുകയല്ല വേണ്ടത്. പഴയ നിലപാടിന്റെ വാലായി നില്‍ക്കുന്ന ചിലര്‍ ആര്‍എസ്പിയെ വിമര്‍ശിക്കുന്നു. കേന്ദ്ര നേതൃത്വം ഇടപെട്ട് ഇത് തിരുത്തുമെന്നും വി എസ് പറഞ്ഞു. ഇടത് കക്ഷികളെ പിണക്കിയതിന്റെ ഫലം തിക്താനുഭവമുണ്ടായെന്നും വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ചത് തിരിച്ചടിയായെന്നും വി എസ് അഭിപ്രായപ്പെട്ടു.