മന്ത്രി ഇ പി ജയരാജന് എതിരെ വി എസ് അച്യുതാനന്ദൻ രംഗത്ത്. സി പി എമ്മിലെ ബന്ധു നിയമന വിവാദം സർക്കാർ അന്വേഷിക്കണമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഈ ഒരു വിവാദം സർക്കാറിനെ പ്രതിസന്ധിയിലാക്കിയോ എന്ന ചോദ്യത്തിന് സംശയമില്ലെന്ന മറുപടിയാണ് വി എസ് നല്‍കിയത്.
താങ്കള്‍ ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ആയുധങ്ങൾ വീണുകിട്ടാൻ കാത്തിരിക്കുകയാണ്. സർക്കാരിനെ അടിക്കാനുള്ള വടി ഭരിക്കുന്നവർ തന്നെ നൽകരുത്. ഇത്തരം വിവാദങ്ങൾ ഇനി ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി ജയരാജന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
എല്ലാ വിവാദ നിയമനങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. ഈ മാസം 14ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.