മാന്യമായ സേവനവേതന വ്യവസ്ഥകൾ നടപ്പാക്കാത്ത അൺഎയ്‌ഡഡ് മേഖലയിലെ സ്കൂളുകള്‍ക്ക് അംഗീകാരം നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. ഈ മേഖലയിലെ അദ്ധ്യാപകർക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അൺഎയ്‌ഡഡ് സ്കൂളുകളിലെ ചൂഷണം അവസാനിപ്പിക്കാന്‍ പൊതുനിയമം കൊണ്ടു വരണമെന്നും. ഈ മേഖലയിലെ സ്കളുകളുടെ മേൽനോട്ടത്തിനായി അതോറിറ്റി രൂപീകരിക്കണമെന്നും വിഎസ് അച്യുതാനന്ദൻ ആവശ്യുപ്പെട്ടു. കേരള അൺ എയ്‌ഡഡ് സ്കൂൾ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.