പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാനനഷ്‌ടക്കേസ് നല്കി. വി എസ് അസത്യപ്രചാരണം നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കേസുണ്ടെന്ന് വി എസ് അസത്യപ്രചാരണം നടത്തിയെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.
തിരുവനന്തപുരം ജില്ല കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചട്ടം ലംഘിച്ചെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നല്കിയിട്ടുണ്ട്.
തനിക്കെതിരെ 31 കേസുണ്ടെന്ന വി എസിന്റെ പരാമര്‍ശത്തിനെതിരെയാണ് മുഖ്യമന്ത്രി പരാതി നല്കിയിരിക്കുന്നത്. ധര്‍മ്മടത്തും പിന്നീട് മറ്റ് മാധ്യമങ്ങളിലൂടെയും നടത്തിയ പ്രസ്താവനയിലുമാണ് മുഖ്യമന്ത്രിക്കെതിരെ കേസ് ഉണ്ടെന്ന് വി എസ് ആരോപിച്ചത്. അന്തസും മാന്യതയും ഇല്ലാത്ത അദ്ദേഹത്തിന്റെ ആരോപണം വ്യക്തിഹത്യ നടത്തുകയാണെന്നും ആരോപിച്ചിരുന്നു.
കേസ് ഉമ്മന്‍ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണെന്ന് വി എസ് പ്രതികരിച്ചു. തന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മന്‍ ചാണ്ടി വിഡ്‌ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നും വി എസ് പറഞ്ഞു.