വഴങ്ങാതെ വിഎസ്; പ്രതപക്ഷനേതൃസ്ഥാനം ഒഴിഞ്ഞേക്കും

Webdunia
ഞായര്‍, 22 ഫെബ്രുവരി 2015 (12:08 IST)
വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതൃ സ്ഥാനം രാജിവച്ചേക്കുമെന്ന് സൂചന‍.  സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാതെ വിഎസ് തുരുവനന്തപുരത്തേക്ക് മടങ്ങിയത് സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വി എസ് പ്രതിപക്ഷ നെതൃസ്ഥാനം രാജിവെച്ചാല്‍ അതി സിപിഎമ്മിന് തിരിച്ചടിയാകും. ഇന്നോ നാളെയോ രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സിപിഎം സംസ്ഥാന സമ്മേളനം  ബഹിഷ്‌കരിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
.തനിക്കെതിരായ പ്രമേയം പിന്‍വലിക്കണം,​ ടിപി വധക്കേസിലെ പ്രതികളായ പികെ കുഞ്ഞനന്തനേയും മനോജനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം സംഘടനാ റിപ്പോര്‍ട്ടില്‍ തനിക്കെതിരായ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം, സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് വിഎസിന്റെ നിലപാട്. എന്നാല്‍ വിഎസ് അച്യുതാനന്ദന്‍ ആലപ്പുഴവിട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്നും വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞതെന്നും ചിലസംസ്ഥാന നേതാക്കള്‍ പ്രതികരിച്ചത്


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.