കന്യാകുമാരി - ദിബ്രുഗഢ് വിവേക് എക്‌സ്‌പ്രസ് നാഗര്‍കോവിലിനടുത്ത് പാളം തെറ്റി

Webdunia
വെള്ളി, 20 മെയ് 2016 (09:05 IST)
നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും മധ്യേ കന്യാകുമാരി - ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് പാളം തെറ്റി. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.
 
കന്യാകുമാരിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി 11.15ന് പുറപ്പെട്ട ട്രയിന്‍  നാഗര്‍കോവിലിന് സമീപമുള്ള ഇരണിയില്‍ സ്റ്റേഷനടുത്താണ് പാളം തെറ്റിയത്. കനത്ത മഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണതാണ് അപകടം ഉണ്ടാകാന്‍ കാരണം.
 
അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള ട്രയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടിരുന്നു. നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് (16606), പരശുറാം എക്‌സ്പ്രസ് (16650) എന്നിവ മണിക്കൂറുകളോളം വൈകും.
Next Article