ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ വായിലേക്ക് തിരുകി കയറ്റാന്‍ ശ്രമിക്കുന്നു; ചില മാധ്യമങ്ങള്‍ തെമ്മാടിത്തരം കാണിക്കുന്നു; പുറത്തുവന്ന വാര്‍ത്തകളെ തള്ളി വിഎസ്

Webdunia
ശനി, 23 ഏപ്രില്‍ 2016 (10:49 IST)
ഇടതുമുന്നണി വിജയിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റാന്‍ ശ്രമം നടക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണ്. ചില മാധ്യമപ്രവര്‍ത്തകര്‍ തെമ്മാടിത്തരം കാണിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

തന്നെ വന്നു കണ്ട മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രിസ്ഥാനം വഹിക്കുന്നത് ആരെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് പറഞ്ഞത്.
എന്നാല്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിഎസ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞുവെന്ന് കാട്ടി  ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലാണ് വാര്‍ത്ത പുറത്തുവന്നത്. സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമല്ലെന്നും, ചില സ്ഥാനാര്‍ഥികളെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്ന് വിഎസ് അഭിമുഖത്തില്‍ പറഞ്ഞുവെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.