മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന് എതിരെ പാര്‍ട്ടി പ്രമേയമുണ്ടായ സാഹചര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. വി എസിനെതിരായ പ്രമേയം നിലനില്‍ക്കുന്നുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവന വന്ന സാഹചര്യത്തില്‍ ആയിരുന്നു ലോറന്‍സിന്റെ പ്രതികരണം.
വി എസിനെതിരെ പാര്‍ട്ടി പ്രമേയമുണ്ടായ സാഹചര്യങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് ലോറന്‍സ് വ്യക്തമാക്കി. പ്രമേയം പാസ്സാക്കിയ സാഹചര്യമല്ല ഇപ്പോള്‍. വി എസ് തന്നെ മാറിയിട്ടുണ്ടെന്നും ലോറന്‍സ് വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോള്‍ സി പി എം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മാത്രമല്ല എല്‍ ഡി എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി വി എസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍എങ്ങനെയാണ് വി എസ് പാര്‍ട്ടി വിരുദ്ധനാവുകയെന്നും ലോറന്‍സ് ചോദിച്ചു.