വിഎസിനെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം

Webdunia
തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (17:19 IST)
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഉടനെ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അടുത്ത തെരഞ്ഞടുപ്പ് വരെ തത്സ്ഥിതി തുടരാനാണ് തീരുമാനം.മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ വി.എസിനെതിരായ എല്ലാ നീക്കങ്ങളും ഉപേക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് സൂചന. വിഭാഗീയത പൊതുവായി ചര്‍ച്ച ചെയ്യുമെങ്കിലും പ്ളീനത്തിലും വി.എസിനെതിരെ നടപടിയൊന്നും ആലോചിക്കില്ല.

 വി.എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്നാ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാനും കേന്ദ്രനേതൃത്വം തീരുമാനിച്ചു. വി.എസിനെതിരെ ഇപ്പോള്‍ നടപടിയെടുത്താല്‍ അത് വെള്ളാപ്പള്ളി രൂപീകരിക്കാനിരിക്കുന്ന പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ബാക്കിയുള്ളപ്പോള്‍ വി.എസിനെതിരെ നടപടി എടുക്കുന്നത് പാര്‍ട്ടി അണികള്‍ ഒരുതരത്തിലും സ്വീകരിക്കാനിടയില്ലെന്നും നേതൃത്വം വിലയിരുത്തി.