ഇങ്ങനെ തുടരാന്‍ കഴിയില്ല; കാരാട്ടിനോട് യാത്ര പറഞ്ഞ് വിഎസ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി

Webdunia
ശനി, 21 ഫെബ്രുവരി 2015 (12:01 IST)
21മത് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്ന് പോളിറ്റ് ബ്യൂറോ അംഗം വിഎസ് എച്യുതാനന്ദൻ ഇറങ്ങിപ്പോയി. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പൊതുചര്‍ച്ചയില്‍ കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രതിനിധികള്‍ വിഎസിനെ ശക്തമായി കടന്നാക്രമിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായത്.

തന്റെ നേരെയുള്ള ആക്രമണത്തിൽ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ പ്രതീക്ഷിച്ചെങ്കിലും അതുണ്ടാകുന്നില്ലെന്നും. ഇങ്ങനെ തുടരാന്‍ വളരെ ബുദ്ധിമുട്ടാണെന്നും സൂചിപ്പിച്ചാണ് വിഎസ് എച്യുതാനന്ദൻ വേദി വിട്ടത്. കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രതിനിധികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെ ആക്രമണം അഴിച്ചു വിട്ടതോടെ സഹായികളോട് പോകാമെന്ന് പറഞ്ഞ് വിഎസ് വേദി വിട്ടിറങ്ങിയത്.

നിലവിലെ പ്രശ്‌നങ്ങള്‍ പിണറായി വിജയന്‍ വിഎസ് അച്യുതാനന്ദന്‍ പ്രശ്‌നമായി തള്ളിക്കളയരുതെന്നും. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചയും പഠനവും ആവശ്യമാണെന്നും വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതാക്കളായ സിതാറാം യെച്ചൂരി, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരോട് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ പാര്‍ട്ടിയുടെ പ്രശ്നങ്ങളാണ് തന്‍ പലപ്പോഴും ഉന്നയിക്കുന്നതും ആവര്‍ത്തിക്കുന്നതും എന്നാല്‍ എന്നും അത് വിഎസ് - പിണറായി തര്‍ക്കമായിട്ടാണ് കാണുന്നതെന്നും. ഇത്തവണ അങ്ങനെ നിസാരമായി കാര്യങ്ങളെ കാണരുതെന്നും ശക്തമായ നടപടികള്‍ വേണമെന്നും വിഎസ് കേന്ദ്ര നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.