വിഎസ് അച്യുതാനന്ദന് ഇന്ന് 93ാം ജന്മദിനം. ഇത്തവണയും പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നുമില്ലെന്നും കുടുംബാംഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനവുമായി ബന്ധപ്പെട്ട് രാവിലെ മാധ്യമങ്ങളെ കണ്ട വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം നന്ദി എന്ന മറുപടി മാത്രമാണ് നല്‍കിയത്.
പ്രായമേറെ കടന്നിട്ടും തളരാത്ത പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന വിഎസ് ഊര്‍ജസ്വലതയോടെ സ്വന്തം നാട്ടില്‍ ഇന്നലെ നടന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിലും പങ്കെടുത്തിരുന്നു. 1957,67,80,87,2006 എന്നീ വര്‍ഷങ്ങളില്‍ കേരളം ഭരിച്ച ഇടത് സര്‍ക്കാരുകള്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്‍. ഇപ്പോഴത്തെ സര്‍ക്കാരും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.