പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് പൊതുവികാരം: എകെ ബാലന്‍

Webdunia
ചൊവ്വ, 21 ഏപ്രില്‍ 2015 (14:43 IST)
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെയാണ് പരിഗണിക്കുന്നതെന്ന സൂചന നല്‍കി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍ രംഗത്ത്. പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് സമൂഹത്തിന്റെ പൊതുവികാരം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടാല്‍ അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരിക്കു പരസ്യമായ വിജയാശംസ നേര്‍ന്ന വി.എസ്. അച്യുതാനന്ദന്റെ നടപടി പാര്‍ട്ടി രീതിയല്ല. വി എസിനെക്കുറിച്ചുള്ള സിപിഎം പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ അന്വേഷണത്തില്‍ ഒരു മാറ്റവും വരില്ല. പഴയ കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചുള്ള നടപടികള്‍ തുടരും. പുതിയ നേതൃത്വത്തിന് ഒരു ഇടപെടലിനും കഴിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.