വിഎസിന്റെ മുന്‍ പിഎ സുരേഷ് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു

Webdunia
ശനി, 3 ഒക്‌ടോബര്‍ 2015 (11:06 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ മുന്‍  പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നു. മാധ്യമങ്ങളോട് സുരേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനു മുന്നോടിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി അനൌദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും സുരേഷ് വ്യക്തമാക്കി.
 
പാര്‍ട്ടിയിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് നേതൃത്വത്തിന് ഉടന്‍ തന്നെ കത്ത് നല്കും. സി പി എം സംസ്ഥാന സമിതിക്ക് ആയിരിക്കും കത്ത് നല്കുക. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സുരേഷ് നിലവില്‍ ഫുജൈറയില്‍ ജോലി ചെയ്തു വരികയാണ്.
 
പാര്‍ട്ടിയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാരോപിച്ച് 2013 മെയ് 14നായിരുന്നു സുരേഷ്, അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.