കൈപത്തിക്ക് കുത്തിയാൽ താമരയ്ക്ക് വീഴും; തിരുവനന്തപുരത്തും ചേർത്തലയിലും വോട്ടിങ് നിർത്തിവെച്ചു

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (09:40 IST)
പ്രചരണങ്ങൾക്കൊടുവിൽ ജനങ്ങൾ ഇന്ന് വിധിയെഴുതാൻ പോളിംഗ് ബൂത്തിലേക്ക്. ഇതിനിടയിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും വോട്ടിംഗ് യന്ത്രത്തിന് തകരാൻ സംഭവിച്ചു. കൈപ്പത്തിക്ക് വോട്ടിട്ടാൽ താമര ചിഹ്നത്തിൽ ലൈറ്റ് തെളിയുന്നു എന്ന ഗുരുതര ആരോപണമാണ് ചേർത്തലയിലും കോവളത്തുമുയരുന്നത്.
 
സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവളത്ത് നിന്നാണ് പരാതി ഉയര്‍ന്നത്. ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും വിശദമായ പരിശോധന വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 
 
വോട്ടിംഗ് യന്ത്രത്തിൽ പാളിച്ച കണ്ടെത്തിയ സാഹചര്യത്തിൽ വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 76 പേർ തങ്ങളുടെ വോട്ടിംഗ് രേഖപ്പെടുത്തിയതിനു ശേഷമാണ് യന്ത്രത്തിലെ തകരാർ ശ്രദ്ധയിൽ പെട്ടത്. തകരാർ പരിഹരിച്ച് വരികയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article