കാമസൂത്രയിലെ നായിക സൈറ ഖാൻ അന്തരിച്ചു, മരണം ഹൃദയാഘാതത്തെ തുടർന്ന്

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (19:43 IST)
കാമസൂത്ര 3Dയിലെ നായിക സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാമസൂത്രയിലെ നായികയായിരുന്ന ഷേർലി ചോപ്രക്ക് പകരക്കാരിയായാണ് സൈറ ഖാൻ കാമസൂത്ര 3Dയിൽ എത്തുന്നത്. രാജ്യത്ത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമായിരുന്നു കാമസൂത്ര 3D. 
 
2013ൽ പുറത്തിറങ്ങിയ ചിത്രം ആദ്യം പ്രദർശിപ്പിച്ചത് കാൻ ചലച്ചിത്ര മേളയിലായിരുന്നു. എന്നാൽ കാമസൂത്രയിൽ വേഷമിട്ടതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് സൈറാ ഖാന് ഏറ്റുവാങ്ങേണ്ടി വന്നത്. നടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഉൾപ്പടെ പ്രചരണങ്ങൾ ഉണ്ടായിരുന്നു. പിന്നീട് താരത്തെ തേടി മികച്ച കഥാപാത്രങ്ങൾ ഒന്നും എത്തിയതുമില്ല.
 
സൈറ ഖാൻ മരണപ്പെട്ട എന്ന വാർത്ത ഞെട്ടലുണ്ടാക്കി എന്ന് കാമസൂത്ര 3Dയുടെ സംവിധായകൻ രൂപേഷ് പോൾ വ്യക്തമാക്കി. ‘ജീവിച്ചിരുന്ന കാലത്ത് സൈറ അംഗീകരിക്കപ്പെട്ടില്ല. ഏറെ വിമർശനങ്ങളെ അതിജീവിച്ചാണ് സൈറ കാമസൂത്രയിലെ അഭിനയിച്ചത് സൈറയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’ രൂപേഷ് പോൾ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article