കള്ള വോട്ട് ചെയ്യാനെത്തിയ യുവതി പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 26 ഏപ്രില്‍ 2024 (11:45 IST)
ഇടുക്കി: ഇടുക്കിയിൽ ഇരട്ട വോട്ട് ചെയ്യാനെത്തിയ യുവതിയെ അധികാരികൾ പിടികൂടി. ഇടുക്കി ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അൻപത്തി ഏഴാം നമ്പർ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടിയത്.
 
ഇവരുടെ വിരലിലെ മഷി പൂർണമായും മായാത്ത നിലയിലാണ് യുവതിയെത്തിയത്.തുടർന്ന് നടന്ന പരിശോധനയിൽ ഇരട്ട വോട്ടായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു .
 
ഇവർക്ക് തമിഴ്നാട്ടിലും വോട്ടുണ്ടെന്നും തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് വോട്ട് ചെയ്യാനായി ഇടുക്കിയിൽ എത്തിയത് എന്നുമാണ് കണ്ടെത്തിയത്. പിന്നീട് ഇവരെ ഉദ്യോഗസ്ഥർ തിരിച്ചയച്ചു.  അതേ സമയം ഇവർക്കൊപ്പ എത്തിയ ഇവരുടെ ഭർത്താവ് നേരത്തേയെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article