വെള്ളത്തിന്റെ പേരില്‍ എയും ഐയും സുധീരനെതിരെ

Webdunia
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (11:57 IST)
വെള്ളക്കരം വിഷയത്തില്‍ എ ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ ആക്ഷേപവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ കെപിസിസി സന്ദര്‍ശനത്തെക്കുറിച്ച് സുധീരന്‍ തെറ്റിദ്ധാരണ പരത്തിയെന്നാണ് ഇരു ഗ്രൂപ്പുകളും നിരത്തുന്ന ആരോപണം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഇന്നലെ രാത്രിയാണ് കെപിസിസി ആസ്ഥാനത്ത് വിഎം സുധീരനുമായി കൂടിക്കാഴ്ച നടത്തിയത്. പാര്‍ട്ടിയിലെ സംഘടനാപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും എത്തിയതെങ്കിലും വെള്ളക്കരം കുറയ്ക്കുന്നത് ചര്‍ച്ച ചേര്‍ന്നതെന്ന് തെറ്റിദ്ധാരണ പരത്തിയെന്നാണ് ആക്ഷേപം. എന്നാല്‍ കണ്ണൂരിലെ സംഘടനപ്രശ്നങ്ങളും ടിഎച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതും സംബദ്ധിച്ചാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് എ ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നത്.

ഈ ചര്‍ച്ചയില്‍ വെള്ളക്കര പ്രശ്‌നവും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വെളളക്കരവും മറ്റ് നികുതികളിലെ വര്‍ധനയും പുനപരിശോധിക്കാനാണ് സുധീരന്‍ ഇരുവരെയും പെട്ടന്ന് വിളിച്ചു വരുത്തിയെതെന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍ ഇതാണ് സുധീരനെതിരെ എയും ഐയും രംഗത്ത് വരാന്‍ കാരണമായത്. അതു പോലെ തന്നെ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ പുറത്ത് പോകരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിട്ടും ചര്‍ച്ചയിലെ കാര്യങ്ങള്‍ പുറത്ത് പോയതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.