കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് വിഎം സുധീരന്‍ വ്യക്തമാക്കിയതിന് പിന്നാലെ പാളയത്തില്‍ പടയൊരുക്കം. നിയമസഭ തെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഇല്ലാതാക്കിയതും തോല്‍വിക്ക് കാരണക്കാര സുധീരന്‍ ആണെന്നും വ്യക്തമാക്കി എ, ഐ ഗ്രൂപ്പുകൾ രംഗത്ത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധീരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കും. അതേസമയം, എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഡൽഹിയിൽ എത്തിക്കഴിഞ്ഞു. ഐ ഗ്രൂപ്പിൽ നിന്നും കെ സുധാകരനാണ് ഹൈക്കമാൻഡിനെ കാണുക. തോൽവിക്ക് കാരണമെന്നും കേന്ദ്രനേതൃത്വത്തെ അറിയിക്കുകയാണ് ഗ്രൂപ്പ് പ്രതിനിധികളുടെ ലക്ഷ്യം. കൂടുതല്‍ നേതാക്കള്‍ സുധീരനെതിരെ രംഗത്ത് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പരാജയപ്പെട്ടുവെങ്കിലും നേതൃമാറ്റമില്ലെന്ന സുധീരന്റ ഏകപക്ഷീയമായ തീരുമാനമാണ് ഗ്രൂപ്പുനേതൃത്വങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. നിർവാഹക സമിതിയോഗത്തിൽ നേതൃമാറ്റമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സുധീരൻ അദ്ദേഹത്തോട് പറഞ്ഞത്. യോഗത്തിലെ സത്യാവസ്ഥയും പ്രവര്‍ത്തകരുടെ ആവശ്യവും സുധീരന്‍ രാഹുലിനെ വ്യക്തമായി അറിയിച്ചില്ലെന്നും ഗ്രൂപ്പുകള്‍ക്ക് പരാതിയുണ്ട്.
തോൽവിക്ക് കാരണക്കാരായവർക്കെതിരെ ഗ്രൂപ്പ് നോക്കാതെ നടപടിയെടുക്കുമെന്ന സുധീരന്റെ പ്രസ്‌താവനയും പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വച്ച് പറഞ്ഞതുമാണ് ഗ്രൂപ്പുകളെ ചൊടുപ്പിച്ചത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണ്.