വി കെ സി മമ്മദ് കോയ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ആയി ചുമതലയേല്‍ക്കും. സി പി എം ജില്ല സെക്രട്ടറി പി മോഹനന് മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കുള്ള പുതിയ മേയര്‍മാരെയും ഡെപ്യൂട്ടി മേയര്‍മാരെയും ബുധനാഴ്ചയാണ് തെരഞ്ഞെടുക്കുന്നത്.
വി കെ സി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ വി കെ സി മമ്മദ് കോയ അരീക്കാട് നിന്നാണ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1979ല്‍ ചെറുവണ്ണൂര്‍ - നല്ലളം പഞ്ചായത്ത് പ്രസിഡന്റ്, 1990ല്‍ ജില്ല കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ കൈകാര്യം ചെയ്തുള്ള പരിചയവുമായാണ് അദ്ദേഹം കോഴിക്കോടിന്റെ മേയര്‍ ആകുന്നത്.
കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് സി പി എമ്മിലെ മീരാ ദര്‍ശക്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സി പി ഐയിലെ റീന മുണ്ടേങ്ങാട് എന്നിവര്‍ ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍.