വിഴിഞ്ഞം വെടിവയ്പ്: 'റോ' അന്വേഷിക്കും

Webdunia
ചൊവ്വ, 13 ജനുവരി 2015 (16:02 IST)
വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടിനു നേരെ തീരസംരക്ഷണ സേന വെടിവെച്ച സംഭവത്തെ കുറിച്ച് റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് ('റോ') അന്വേഷിക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടത്തുന്നത്.

മത്സ്യബന്ധന ബോട്ടിനു നേരെ വെടിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും റോ അന്വേഷിക്കുക. വിശദമായ അന്വേഷണം നടത്തിയ ശേഷം ഈ മാസം 24നകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പഠിച്ചശേഷമായിരിക്കും കേസിലെ തുടർ നടപടികൾ സ്വീകരിക്കുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ വിഴിഞ്ഞം തീരത്തിനടുത്ത് ബീമാപളളിക്കും ശംഖുംമുഖത്തിനുമിടിയിലാണ് വെടിവയ്പുണ്ടായത്. പരിശോധനയ്ക്കായി ബോട്ട് നിര്‍ത്തണമെന്ന സേനയുടെ ആവശ്യം ചെവിക്കൊള്ളാത്തതിനെ തുടര്‍ന്ന് തീരസംരക്ഷണസേന വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.