കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ സന്തോഷ് മഹോപാത്ര രാജിവച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മഹോപാത്രയുടെ പ്രതികരണം.
മഹോപാത്രയുടെ രാജിയോടെ പദ്ധതി 2019 ല്‍ തീരുമോയെന്ന് ആശങ്ക ശക്തമായി. കരിങ്കല്ല് ലഭ്യതക്കുറവ് മൂലം നിർമാണം നിലച്ച നിലയിലാണിപ്പോൾ. ഇക്കാരണങ്ങൾ കൊണ്ടാണ് സർക്കാരുമായി കരാർ ഒപ്പിട്ട മഹോപാത്ര രാജിവച്ചൊഴിയുന്നത് എന്നാണ് വിവരം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് മഹാപത്രയായിരുന്നു.
അതേസമയം, ഇപ്പോഴത്തെ സംഭവം പദ്ധതിയെ ബാധിക്കില്ലെന്നും മഹോപാത്രയുടെ രാജി അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് സർക്കാർ നിലപാട്. മഹോപാത്രയ്ക്ക് പകരമായി മറ്റൊരു ഉദ്യോഗസ്ഥനെ സിഇഒ പോസ്റ്റിൽ നിയമിച്ചിട്ടുണ്ട്.