വിഴിഞ്ഞം തുറമുഖത്തിനെതിരെ പുതിയ പരാതി, പദ്ധതിക്കെതിരെ പാര തുടരുന്നു

Webdunia
ശനി, 2 മെയ് 2015 (18:07 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് പരാതിക്കാരനായ ജെ.വില്‍ഫ്രഡ്. വിഴിഞ്ഞം പദ്ധതി സാമ്പത്തികമായി പ്രായോഗികമല്ലെന്ന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വില്‍ഫ്രഡ് ചൂണ്ടിക്കാട്ടി.

പദ്ധതി ലാഭകരമല്ലാത്തതിനാലാണ് ഫെബ്രുവരിയില്‍ ആരും ടെന്‍ഡര്‍ സമര്‍പ്പിക്കാതിരുന്നത്. പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കുന്നതിനോട് ഷിപ്പിങ് മന്ത്രാലയത്തിന് എതിര്‍പ്പുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായാല്‍ കൊച്ചി തുറമുഖത്തെ ബാധിക്കുമെന്നും വില്‍ഫ്രഡ് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.