വിഴിഞ്ഞം പദ്ധതി; സഭയ്ക്കെതിരെ വിശ്വാസികള്‍

Webdunia
ബുധന്‍, 30 ജൂലൈ 2014 (11:22 IST)
വിഴിഞ്ഞം പാ‍ദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമായിരിക്കേ സഭയിലേ ചിലര്‍ പദ്ധതിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന വിവരങ്ങള്‍ പുറത്തു വന്നതൊടെ വിശ്വാസികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു.

പദ്ധതിക്കെതിരെര് മത്സ്യത്തൊഴിലാളികളെ കരുവാക്കി ഹരിത ട്രിബ്യൂണലിനു നല്‍കിയ പരാതിയില്‍ സര്‍ക്കാരിനെതിരെ കോടതി വിധിയുണ്ടായാല്‍ ആത്യന്തികമായി അത് ബാധിക്കുക പാര്‍മ്പര്യമായി കടല്‍ തീരത്ത് വസിക്കുന്നവര്‍ക്കാണെന്ന് തിരിച്ചറിഞ്ഞതൊടെയാണ് വിശ്വാസികള്‍ സഭയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

വിധി സര്‍ക്കാരിനെതിരായാല്‍ ഭാവിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍മ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിയില്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ വരും. മാത്രമല്ല വീടുകളും മറ്റും പൊളിച്ചുമാറ്റേണ്ടി വരികയും ചെയ്യും. മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ താമസിക്കുന്ന പല വീടുകളും കുടിലുകളും പൊളിച്ചുമാറ്റേണ്ടിയും വരും.

മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്ത് വീട് വയ്ക്കുന്നതിന് ഇളവു തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കെയാണ് ഹരിത ട്രിബ്യൂണലില്‍ പരാതി എത്തിയത്. ഇനി വിധി എതിരാ‍യാല്‍ കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇന്നും ചെയ്യാന്‍ സാധിക്കാതെ വരും.


തീരദേശ പരിപാലന നിയമത്തിലെ മൂന്നാം വകുപ്പില്‍ ഇളവ് ലഭിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന് സമീപം വീട് വയ്ക്കാം. എന്നാല്‍ തീരദേശ പരിപാലന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ വരുത്തിയ ഭേദഗതിയെ ചോദ്യം ചെയ്താണ് മേരിദാസന്‍, വില്‍ഫ്രഡ് എന്നീ മത്സ്യത്തൊഴിലാളികളുടെ പേരില്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഈ ഭേദഗതി ഹരിത ട്രിബ്യൂണല്‍ അസാധുവാക്കുകയാണെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മറ്റെന്തെങ്കിലും തൊഴില്‍ കണ്ടെത്തേണ്ടി വരും. വിഴിഞ്ഞത്തേ മാത്രമല്ല തീരമേഖല കൂടുതലുള്ള കേരളത്തിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളേയും ഇത് പ്രതികൂലമായി ബാധിക്കും. ഇവര്‍ക്കെല്ലാം പാരമ്പര്യമായി ലഭിച്ച ഭൂമി നഷ്ടപ്പെടുന്നതിന് വിഴിഞ്ഞത്തിനെതിരേ പാര വയ്ക്കാന്‍ ശ്രമിക്കുന്നവരുടെ നടപടികള്‍ കാരണമാകും.

മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വയ്ക്കുന്നതിനും പാരമ്പര്യമായി കിട്ടിയ ഭൂമി ഉപയോഗിക്കുന്നതിനും അനുമതി നല്‍കുക, പൊക്കാളി, കൈപ്പാടങ്ങള്‍ക്കു സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മീറ്ററിനുള്ളിലും അനുവദിക്കുക, പത്ത് മീറ്ററില്‍ താഴെ വീതിയുള്ള നദീ തീരം നിയമത്തില്‍ നിന്ന് ഒഴിവാക്കുക, ഉള്‍നാടന്‍ ജലാശയ തീരത്തെ പരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കുക തുടങ്ങിയ ആവശുഅങ്ങളുന്നയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനേ സമീപിച്ചിരിക്കുന്നത്.

നിലവിലെ തീരസംരക്ഷണ വിജ്ഞാപനം  കാരണം കടല്‍ത്തീരത്തും നദികള്‍ക്കും പൊക്കാളി പാടങ്ങള്‍ക്കും സമീപത്തും താമസിക്കുന്നവര്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഹരിത ട്രൈബ്യൂണലിന്റെ വിധി എതിരായാല്‍ കേന്ദ്രത്തിന് അനുകൂല തീരുമാനം എടുക്കാനാവില്ല.