വെള്ളത്തിൽ വരച്ച വരയായി വിഴിഞ്ഞം പദ്ധതി: അദാനി പ്രഖ്യാപിച്ച 1000 ദിവങ്ങൾ ഇന്നു പൂർത്തിയാവും

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (16:10 IST)
ഏറെ വിവാദം സൃഷ്ടിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരിക്കാൻ നിർമ്മാതാക്കളായ അദാനി ഗ്രൂപ് പ്രഖ്യാപിച്ച 1000 ദിവസങ്ങൾ ഇന്ന് പൂർത്തിയാവും. 2015 ഡിസംബർ 5ന് വിഴിഞ്ഞം പദ്ധതിക്കായി തറക്കല്ലിടുമ്പോൾ 1000 ദിവസങ്ങൾ കൊണ്ട് നിർമ്മാണ പ്രവർത്താനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കും എന്നാണ് അദാനി പ്രഖ്യാപിച്ചിരുന്നത്.
 
എന്നാൽ പദ്ധതിയുടെ പ്രാഥമിക ഘട്ട ജോലികൾ പൂർത്തീകരിക്കാൻ പോലും അദാനി ഗ്രൂപ്പിന് ഇതേവരെ സാധിച്ചിട്ടില്ല. 2019 ഡിസംബറോടുകൂടി വാണിജ്യാടിസ്ഥാനത്തിൽ തുറമുഖം പ്രവർത്തനം ആരംഭിക്കും എന്നായിരുന്നു അദാനി വ്യക്തമാക്കിയിരുന്നത്. എന്നാ ഓഖി ചുഴലിക്കാറ്റിൽ ഡ്രഡ്ജർ കേടായതിനൽ പണി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല എന്നാണ് അദാനി ദ്രൂപ്പിന്റെ വാദം
 
നിർമ്മാണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കാത്തപക്ഷം പ്രതിദിനം 12 ലക്ഷം രൂപ അദാനി ഗ്രൂപ്പ് കേരള സർക്കാറിന് പിഴയായി നൽകണം എന്നാണ് കരാർ. എന്നാൽ പിഴ നൽകാതിരിക്കാനായുള്ള തീവ്ര ശ്രമത്തിലാണ് കമ്പനി ഇപ്പോൾ. ഓഖി ചുഴലിക്കാറ്റിനെ മറയാക്കിയാണ് അദാനി ഇതിനായുള്ള ശ്രമങ്ങൾ നടത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article