വിസ്മയ കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍

ശ്രീനു എസ്
വെള്ളി, 9 ജൂലൈ 2021 (08:56 IST)
വിസ്മയ കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിനെ സംബന്ധിച്ച് അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ഹര്‍ജിയില്‍ കിരണ്‍കുമാര്‍ ആവശ്യപ്പെടുന്നു. നേരത്തേ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 
 
അതേസമയം വിസ്മയയുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കിരണിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങാനുള്ള സാഹചര്യമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article