വിസ്മയ കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ശാസ്താകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് തള്ളിയത്. കിരണിനുവേണ്ടി അഡ്വ. ബി. എ ആളൂരാണ് ഹാജരായത്. വിസ്മയയുടെ മരണത്തില്‍ കിരണിന് പങ്കില്ലെന്നാണ് പ്രധാനമായും വാദിച്ചത്.