കിരണ്‍ കുമാര്‍ വീഡിയോ ഗെയ്മിന് അടിമ; മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി പൊലീസ്

വെള്ളി, 2 ജൂലൈ 2021 (09:03 IST)
വിസ്മയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വീഡിയോ ഗെയ്മുകള്‍ക്ക് അടിമയായിരുന്നു. കിരണ്‍ വീഡിയോ ഗെയിം ആപ്പുകള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി. മാനസികാരോഗ്യ, സാങ്കേതിക, ശാസ്ത്രീയ വിദഗ്ധരുടെ സഹായവും അന്വേഷണസംഘം തേടുന്നുണ്ട്. കോവിഡ് ബാധിതനായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ നെഗറ്റീവാകുന്ന മുറയ്ക്ക് വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
 
അതേസമയം, കിരണ്‍ കുമാറിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിസ്മയയുടെ ആത്മഹത്യാ കേസില്‍ പ്രതിയാണ് കിരണ്‍ കുമാര്‍. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കിരണിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കേസില്‍ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി പലരില്‍ നിന്നും ഇതിനോടകം പൊലീസ് മൊഴി ലഭിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍