വിസ്മയയുടെ പണത്തിലും സ്വര്‍ണത്തിലും കിരണ്‍ കുമാറിന്റെ വീട്ടുകാര്‍ക്ക് തൊടാന്‍ കഴിയില്ല; പൂട്ടിട്ട് പൊലീസ്

വ്യാഴം, 24 ജൂണ്‍ 2021 (12:56 IST)
കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ പൊലീസ് സില്‍ ചെയ്തു. വിസ്മയയുടെ കുടുംബം നല്‍കിയ കാറും സ്വര്‍ണവും കേസിലെ തൊണ്ടിമുതലാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. അതുകൊണ്ട് കിരണ്‍കുമാറിനോ കിരണിന്റെ വീട്ടുകാര്‍ക്കോ വിസ്മയയുടെ ആഭരണത്തിലും പണത്തിലും കാറിലും ഇനി തൊടാന്‍ കഴിയില്ല. കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടും പൊലീസ് മരവിപ്പിച്ചു. ആത്മഹത്യാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത കിരണ്‍കുമാറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതിയില്‍ നല്‍കും. കേസില്‍ കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാകും കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍