ഐഷാ സുല്‍ത്താനക്ക് കനത്ത തിരിച്ചടി. ഇവര്‍ക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സുല്‍ത്താന നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. അതേസമയം കേസിന്റെ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഐഷ സുല്‍ത്താനയുടെ ജാമ്യാപേക്ഷ മാത്രമാണ് പരിഗണിക്കുന്നതെന്നും അതുകൊണ്ട് കേസിലേക്ക് കൂടുതല്‍ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 50,000 രൂപയ്ക്കും രണ്ടാള് ജാമ്യത്തിലുമാണ് ഐഷക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.