വിഷു ബംപര്‍: ഒന്നാം സമ്മാനമായ 12 കോടി രൂപ ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിന്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 29 മെയ് 2024 (15:15 IST)
bumper
വിഷു ബംപര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12 കോടി രൂപ ആലപ്പുഴയില്‍ വിറ്റ വിസി 490987 നമ്പറിനാണ് ലഭിച്ചത്. ആലപ്പുഴയില്‍ ഏജന്റ് വിറ്റ ടിക്കറ്റാണിത്. രണ്ടം സമ്മാനം ആറു പേര്‍ക്കുണ്ട്. ആറ് പരമ്പരകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
 
300 രൂപയായിരുന്നു ടിക്കറ്റ് വില. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. കഴിഞ്ഞ ദിവസം മഴ കനത്തത് വില്‍പ്പനയെ ബാധിച്ചിരുന്നു. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും

അനുബന്ധ വാര്‍ത്തകള്‍

Next Article