പത്തനംതിട്ടയില്‍ പകര്‍ച്ചപ്പനി: 444പേര്‍ ചികിത്സ തേടി

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (16:26 IST)
പത്തനംതിട്ട ജില്ലയില്‍ വൈറല്‍ പനി ബാധിച്ച് 444പേര്‍ കഴിഞ്ഞ ദിവസംവരെ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രണത്തിലാണെങ്കിലും ദിവസേന ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

കുറ്റപ്പുഴ, ഓതറ, കോയിപ്രം എന്നിവിടങ്ങളില്‍ ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന ഓരോ കേസും, ചെന്നീര്‍ക്കരയിലും കോയിപ്രത്തും ഓരോ ഹെപ്പറ്റൈറ്റിസ് ബി കേസും റിപ്പോര്‍ട്ട് ചെയ്തു. ഈ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആശുപത്രിയില്‍ എത്തി വേണ്ട ചികിത്സ നടത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനൊപ്പം റാന്നി അങ്ങാടിയിലും വെച്ചൂച്ചിറയിലും ഓരോ ഡങ്കിപ്പി കേസ് സ്ഥിരീകരിച്ചു. ഇതുകൂടാതെ വയറിളക്കം ബാധിച്ച് 191 പേര്‍ ചികിത്സ തേടിയതായും അധികൃതര്‍ അറിയിച്ചു.