തോട്ടണ്ടി ഇറക്കുമതി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലൻസ് സ്വമേധയാ അന്വേഷണം ആരംഭിച്ചു

Webdunia
ചൊവ്വ, 3 ജനുവരി 2017 (12:09 IST)
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വമേധയ വിജിലൻസ് ത്വരിതാന്വോഷണം ആരംഭിച്ചുവെന്ന് വിജിലൻസ് വ്യക്തമാക്കി. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിന്‍ മേലാണ് അന്വേഷണം. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരേയും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
 
അഡ്വ റഹീം നല്‍കിയ പരാതിയിന്‍ മേലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ സമയത്ത് നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. 
 
കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. 6.78 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സതീശൻ ഉന്നയിച്ച ആരോപണം.
Next Article