പാലഭിഷേകം നടത്തുന്നതിനിടെ മരിച്ച പാലക്കാട്ടെ ആരാധകന് വിജയ്‌യുടെ ആദരാഞ്ജലി

Webdunia
വെള്ളി, 24 ഒക്‌ടോബര്‍ 2014 (11:56 IST)
ഫ്ളെക്സില്‍ പാലഭിഷേകം നടത്തുന്നതിനിടെ മരിച്ച പാലക്കാട്ടെ ആരാധകന് വിജയ്‌യുടെ ആദരാഞ്ജലി. ജീവന്‍ പരിഗണിക്കാതെയുള്ള ആരാധന വേണ്ടെന്നും ആദരാഞ്ജലികള്‍ അറിയിച്ചുകൊണ്ടുള്ള ഇ-മെയിലില്‍ അഭ്യര്‍ഥിച്ചു. കത്തി കണ്ടിറങ്ങിയശേഷം വിജയ്‌‌യുടെ ഫ്ളെക്സില്‍ പാലഭിഷേകം നടത്തുന്നതിനിടെയായിരുന്നു വടക്കാഞ്ചേരി സ്വദേശിയായ ഉണ്ണിക്കൃഷ്ണന്റെ മരണം. 
 
കുടുംബത്തിന്റെ വേദനയില്‍ താനും പങ്കാളിയാകുന്നു. ഉണ്ണിക്കൃഷ്ണന്‍ തന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകും. നികത്താനാകാത്ത വേദനയാണിത്. സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ ആഘോഷങ്ങള്‍ക്ക് ആരാധകര്‍ മുതിരരുത് എന്ന അപേക്ഷയോടെയാണ് വിജയ് തന്റെ കത്ത് അവസാനിപ്പിക്കുന്നത്. 
 
വിജയ്‌യുടെ കത്തി എന്ന സിനിമ ഇന്നലെയാണ് റിലീസ് ചെയ്തത്. അതിന്റെ പ്രചാരണാര്‍ഥം വിജയ് ഫാന്‍സ് തിയറ്ററിനോട് ചേര്‍ന്ന് 30 അടി ഉയരമുളള ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അതില്‍ പാലഭിഷേകം നടത്തുന്നതിനായി ഉണ്ണിക്കൃഷ്ണന്‍ കയറിയപ്പോള്‍ താഴെ വീണ് മരിക്കുകയായിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.