ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണിക്ക് ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
വിജിലന്‍സ് ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ കോഴ വിവാദത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി