വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണതിനു പിന്നാലെയാണ് അഫാനെ ആശുപത്രിയിലേക്ക് മാറ്റിയത്. ലോക്കപ്പിലെ ശുചിമുറിയുടെ തിട്ടയില്‍നിന്നാണ് അഫാന്‍ വീണതെന്നു പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ ഏഴരയോടെ തെളിവെടുപ്പ് ആരംഭിക്കാനിരിക്കെയാണു സംഭവം. തെളിവെടുപ്പിനു മുന്‍പു ശുചിമുറിയിലേക്കു പോകണമെന്ന് അഫാന്‍ പൊലീസിനോടു ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൈയിലെ വിലക്ക് നീക്കി ശുചിമുറിയിലേക്ക് പോകാന്‍ പൊലീസ് അനുവാദവും നല്‍കി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഇന്ന് തന്നെ തെളിവെടുപ്പ് നടത്തിയേക്കും.