ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

അഭിറാം മനോഹർ

വെള്ളി, 7 മാര്‍ച്ച് 2025 (08:27 IST)
വേനല്‍ക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നു. കെഎസ്ഇബിയുടെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 4ന് കേരളം ഉപയോഗിച്ചത് 10.078 കോടി യൂണിറ്റ് വൈദ്യുതിയാണ്. മാര്‍ച്ച് 5ന്റെ പ്രതിദിന ഉപഭോഗം 101.73 ദശലക്ഷം യൂണിറ്റാണ്.
 
 കടുത്ത വേനലിനെ തുടര്‍ന്ന് 2024 മാര്‍ച്ച് 11നാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് കടന്നത്. 2024 മെയ് 3ന് 11.596 കോടി യൂണിറ്റ് വൈദ്യുതി ഉപഭോഗമെന്ന റെക്കോര്‍ഡിലും എത്തിയിരുന്നു. കടുത്ത വേനല്‍ മുന്നില്‍ കണ്ട് പുറത്ത് നിന്ന് വൈദ്യുതി വാങ്ങേണ്ടിവരുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കള്‍ രാത്രി സമയങ്ങളില്‍ എ സി ഉപയോഗിക്കുന്നത് വര്‍ധിച്ചതാണ് ഉപഭോഗത്തില്‍ വര്‍ധനവ് വരുത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍