ഗര്‍ഭിണി തൂങ്ങിമരിച്ച നിലയില്‍

എ കെ ജെ അയ്യര്‍
വെള്ളി, 28 മെയ് 2021 (19:03 IST)
കാട്ടാക്കട: ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളറട കിഴക്കേ പന്നിമല ഇരുപ്പുവാലി കോളനി നിവാസി രാജിയുടെ ഭാര്യ രേഷ്മ എന്ന 21 കാരിയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ഒന്നര മാസം ഗര്‍ഭിണിയായ രേഷ്മ ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്നു എങ്കിലും പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആര്‍.ഡി.ഓ യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article