തരൂരിനെ പോലുള്ളവർ ഇവിടെ തുടർന്നാൽ വെറുതെ കൊതുകു കടി കൊണ്ട് മന്ത് വരും, വെള്ളാപ്പള്ളി നടേശൻ

Webdunia
ചൊവ്വ, 17 ജനുവരി 2023 (18:25 IST)
ശശി തരൂരിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രടറി വെള്ളാപ്പള്ളി നടേശൻ. ഒരു ദളിത് നേതാവിനെ ദേശീയ അധ്യക്ഷനാക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് മത്സരിച്ച ശശി തരൂർ കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
കോൺഗ്രസ് ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചത് ശരിയായില്ല. അദ്ദേഹത്തിൻ്റെ ചില പ്രസ്താവനകൾ ബുദ്ധിശൂന്യമാണ്. കേരളത്തിൽ വേരുറപ്പിക്കാൻ സമുദായനേതാക്കളെ സന്ദർശിക്കുന്ന തരൂർ ആനമണ്ടനാണെന്നും ഒരു സമുദായനേതാവിൻ്റെയും വാക്കു കേട്ടല്ല ആളുകൾ വോട്ട് ചെയ്യുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
സുകുമാരൻ നായർക്ക് ഇന്നലെ വരെ ഡൽഹി നായരായിരുന്ന ശശി തരൂർ ഇപ്പോൾ തറവാടി നായരും വിശ്വ പൗരനുമായി. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകൾ കേരളത്തിൽ ചിലവാകില്ല. ഇവിടെ തുടർന്നാൽ കൊതുക് കടിച്ച് മന്ത് വരിക മാത്രമെയുള്ളു. വെള്ളാപ്പള്ളി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article