എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നരേന്ദ്രമോഡിയെ കണ്ടത് കുടുംബത്തിന് പണംകണ്ടെത്താനാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. സമുദായത്തിന്റെ ഉന്നമനമല്ല വെള്ളാപ്പള്ളിയുടെ ലക്ഷ്യം.ഭാര്യയും മകനും മാത്രമാണ് വെള്ളാപ്പള്ളിക്ക് ഒപ്പമുണ്ടായിരുന്നത്. ഇതില്‍ നിന്നു തന്നെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വ്യക്തമാണ്. ഇത്തരം കൂടിക്കാഴ്ച്ചകളെ ഗൗരവമായി കാണുന്നില്ല. അതിനെ അത്ര വല്യ കാര്യമാക്കേണ്ടതില്ളെന്നും വിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ ഉന്നയിച്ച കള്ളപ്പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വെള്ളാപ്പള്ളി എന്തുകൊണ്ടാണ് മറുപടി നല്‍കാത്തതെന്ന് വി.എസ് ചോദിച്ചു. എസ്.എന്‍ കോളജുകളിലെ നിയമന അഴിമതികളെക്കുറിച്ച് മറുപടി പറയേണ്ടത് എസ്എന്‍ഡിപിക്കാരാണെന്നും വിഎസ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് വെള്ളാപ്പള്ളി മറുപടി പറയാത്തതെന്താണെന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചോദിക്കണമെന്നും വിഎസ് പറഞ്ഞു.