നൗഷാദിനെക്കുറിച്ച് നടത്തിയ പ്രസ്താവന ഗുണം ചെയ്‌തു, തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: വെള്ളാപ്പള്ളി

Webdunia
ശനി, 12 ഡിസം‌ബര്‍ 2015 (09:14 IST)
കോഴിക്കോട്ട് മാൻഹോൾ അപകടത്തില്‍ മരിച്ച നൗഷാദിനെക്കുറിച്ച് നടത്തിയ ഗുണം ചെയ്‌തെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നൗഷാദിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു. അതിൽ യാതൊരു കുറ്റബോധവുമില്ല. ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തുടങ്ങി ഒരു തെരഞ്ഞെടുപ്പിലും ഈ ജന്മം മൽസരിക്കില്ല. ഒരിക്കലും പാർലമെന്ററി മോഹം തോന്നിയിട്ടില്ല. സമത്വമുന്നേറ്റയാത്രയിൽ എൻഎസ്എസ് നേതൃത്വം പങ്കാളിയായില്ലെങ്കിലും താഴേത്തട്ടിലുള്ള നിരവധിപ്പേർ പങ്കെടുത്തിരുന്നുവെന്നും വെള്ളാപ്പള്ളി മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിൽ വ്യക്തമാക്കി.