എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനയേയും (ബിഡിജെഎസ്) പരിഹസിച്ച് മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വെള്ളാപ്പള്ളിയും പുതിയ പാര്‍ട്ടിയും മഴവെള്ളത്തിലെ വാഴപ്പിണ്ടി പോലെയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്രയെ കുറ്റപ്പെടുത്തി കുഞ്ഞാലിക്കുട്ടി നേരത്തെ രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ യാത്ര വര്‍ഗീയത പരത്തുന്നതാണെന്നും വര്‍ഗ്ഗീയ വിഷയം പ്രചരണമാക്കിയുള്ള നീക്കം കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.