26 വര്‍ഷം മുന്‍പ് പിതാവിനെ തോല്‍പ്പിച്ചതിന് മധുര പ്രതികാരം വീട്ടിയ ഒരു സ്ഥാനാര്‍ത്ഥി!

എ കെ ജെ അയ്യര്‍
വെള്ളി, 18 ഡിസം‌ബര്‍ 2020 (20:31 IST)
വെളിയം: ഇരുപത്താറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ പിതാവിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയ ആളെ ഇത്തവണ മകന്‍ പരാജയപ്പെടുത്തി. വെളിയം പഞ്ചായത്തിലെ മാലയില്‍ വാര്‍ഡിലാണ് ഇത്തരമൊരു മധുര പ്രതികാരം ഉണ്ടായത്.
 
ഇരുപത്താറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1994 ല്‍ ഇപ്പോള്‍ വിജയം കൈവരിച്ച അനിലിന്റെ പിതാവായ പരേതനായ ശശിധരന്‍ നായരെ  യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന വെളിയം ശ്രീകുമാര്‍ പരാജയപ്പെടുത്തിയിരുന്നു. 
 
എന്നാല്‍ ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വന്ന മകന്‍ അനില്‍ മാലയില്‍ കെ.പി.സി.സി അംഗമായ വെളിയം ശ്രീകുമാറിനെ തോല്‍പ്പിച്ചു. ബി.ജെ.പി കൊട്ടാരക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ് അനില്‍ മാലയില്‍.   

അനുബന്ധ വാര്‍ത്തകള്‍

Next Article