പൊളിറ്റിക്കൽ ത്രില്ലറുമായി ആസിഫ് അലി, 'കൊത്ത്' ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്

ബുധന്‍, 14 ഒക്‌ടോബര്‍ 2020 (15:03 IST)
ആസിഫ് അലി - സിബി​മലയിൽ​ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് രഞ്ജിത്ത്. 'കൊത്ത്' എന്നാണ് ചിത്രത്തിന് പേര് നൽകിയിട്ടുള്ളത്.
 
ടൈറ്റിലിന് ചുവന്ന നിറവും വടിവാളിന്റെ ആകൃതിയും നൽകിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന്റെ കഥയായിരിക്കും ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് സൂചന. ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. നിഖില വിമൽ നായികയാകും. 
 
റോഷൻ മാത്യു, സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗോൾഡ് കോയിൻ മോഷൻ പിക്‍ചേഴ്‌സിൻറെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് കൊത്ത് നിർമ്മിക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍