ആരോഗ്യവകുപ്പ് വീണ ജോര്‍ജ്ജിനെന്ന് സൂചന

ചൊവ്വ, 18 മെയ് 2021 (14:10 IST)
ആരോഗ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ ജോര്‍ജ്ജിനെ പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. രണ്ടാം പിണറായി മന്ത്രിസഭയില്‍ വീണ ജോര്‍ജ് മന്ത്രിയാകുമെന്ന് നേരത്തെ തീരുമാനമായിരുന്നു. കെ.കെ.ശൈലജ ഒഴിയുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മറ്റൊരു വനിതയ്ക്ക് തന്നെ നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. കെ.കെ.ശൈലജയ്ക്ക് പുതിയ ചുമതല നല്‍കി. സിപിഎം പാര്‍ട്ടി വിപ്പ് സ്ഥാനമാണ് ശൈലജയ്ക്കുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍