ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിന്റെ പ്രചാരണ വാഹനം അപകടത്തില്പെട്ടു. പത്തനംതിട്ട റിങ് റോഡിൽ വച്ച് എതിരെ വന്ന വാഹനം പ്രചാരണ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
വീണ ജോർജിനെയും ഡ്രൈവറെയും പ്രാഥമിക ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.