ഞങ്ങള്‍ക്ക് ബിജെപിയുടേയും ട്വന്റി 20 യുടേയും വോട്ട് കിട്ടിയിട്ടുണ്ട്: വി.ഡി.സതീശന്‍

Webdunia
ശനി, 4 ജൂണ്‍ 2022 (16:09 IST)
തൃക്കാക്കര തിരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് വിലയിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബിജെപിയുടേയും ട്വന്റി 20 അടക്കമുള്ളവരുടേയും വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു. 
 
' ബിജെപിയുടെ വോട്ട് കിട്ടിയിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം ട്വന്റി 20 ക്ക് ചെയ്തവരുടെ വോട്ട് കിട്ടിയിട്ടുണ്ട്. അല്ലെങ്കില്‍ 25,000 വോട്ടിന് അവിടെ ജയിക്കോ? ഞങ്ങള്‍ക്ക് 25,000 വോട്ടിന് ജയിക്കാനുള്ള വോട്ടൊന്നും ആ മണ്ഡലത്തില്‍ ഇല്ല,' സതീശന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article